Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrests

Pathanamthitta

എ​ക്സൈ​സ് റെ​യ്ഡി​ൽ കോ​ട പി​ടി​കൂ​ടി

പ​ത്ത​നം​തി​ട്ട: ഓ​ണ​ക്കാ​ല​ത്ത് ചാ​രാ​യ നി​ർ​മാ​ണ​ത്തി​ന് ത​യാ​റാ​ക്കി​വ​ച്ചി​രു​ന്ന കോ​ട വ​ള്ളി​ക്കോ​ട് നി​ന്നും കോ​ന്നി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. വ​ള്ളി​ക്കോ​ട് ജം​ഗ്ഷ​നി​ൽ ചെ​മ്പ​ക​ത്തോ​ടി​ന്‍റെ ക​ര​യി​ൽ മ​ണ​ക്കു​ഴി കു​ളി​ക്ക​ട​വി​നു സ​മീ​പ​ത്തെ തോ​ട് പു​റ​മ്പോ​ക്കി​ലാ​ണ് കു​റ്റി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി ക​ന്നാ​സു​ക​ളി​ലാ​യി മു​ന്നൂ​റ് ലി​റ്റ​റോ​ളം കോ​ട സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഡി. ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വി​ജ​ന​മാ​യ സ്ഥ​ല​മാ​ണ് ഇ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. പ്രേം ​ശ്രീ​ധ​ർ, ഷാ​ജി ജോ​ർ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​സി​ഫ്‌ സ​ലീം, എ.​ഷെ ഹി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up